എഴുതണം എന്നു കരുതിയിരുന്ന വിഷയത്തില്‍ നിന്നും ആരോ ഗതി മാറ്റുന്നു. തട്ടി മാറ്റാന്‍ കഴിയാത്ത ആ നിര്‍ദേശത്തിനു
വശംവദനായി കീ ബോര്‍ഡില്‍ വിരലുകള്‍ യാന്ത്രികമായി ചലിക്കുന്നു.
അധ്യാത്മിക പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പോകുന്നവരില്‍ വിവിധ തരക്കാരെ കാണാം.
(2)
അര്‍ത്ഥം അറിയാതെ കിട്ടുന്നതെല്ലാം കുറെയൊക്കെ വായിക്കും, കാര്യങ്ങള്‍ അറിഞ്ഞാല്‍
കൊള്ളാം എന്ന് താല്പര്യമുള്ളവര്‍,
(3) മൂല
ഗ്രന്ഥങ്ങളും വിമര്‍ശനങ്ങളും ധാരാളം വായിച്ചിട്ടുണ്ട്, പല ആചാര്യന്‍ മാരുടെയും
പ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്, മൊത്തത്തില്‍ ഒരു കുഴച്ചില്‍ (confusion)
അനുഭവപ്പെടുന്നവര്‍,
(4) എല്ലാം അറിയാം എന്ന് ധരിച്ചിരിക്കുന്നവര്‍, തെറ്റുകള്‍
ചികഞ്ഞെടുത്തു ചോദ്യങ്ങള്‍ ചോദിക്കാനും വിമര്‍ശിക്കാനും വരുന്നവര്‍,
(5) കേള്‍ക്കുന്ന
അര്‍ത്ഥങ്ങളും ഉദാഹരണങ്ങളും തങ്ങളുടെ ഭാവനക്ക് അനുസരിച്ച് മനസ്സിലാക്കുന്ന
നിരീശ്വര വാദികള്‍ അല്ലെങ്കില്‍ യുക്തി വാദികള്‍,
(6) എല്ലാവരും പോകുന്നു, എന്നാല്‍
ഞാനും ഉണ്ട് എന്നവര്‍,
(7) പഴയ സുഹൃദ് ബന്ധങ്ങള്‍ പുതുക്കാന്‍ എത്തുന്നവര്‍,
(8)
പോയില്ലെങ്കില്‍ ആളുകള്‍ എന്ത് വിചാരിക്കും എന്ന് കരുതുന്നവര്‍, (9) ഒന്ന് വിലസാന്‍
അവസരം നോക്കുന്നവര്‍,
(10) ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍,
(11) അത് വഴിയെ
പോകുമ്പോള്‍ ഒന്ന് കയറി നോക്കുന്നവര്‍,
(12) ബാക്കി കാര്യങ്ങള്‍ അവിടെ വച്ചു
പറയാം, തീരുമാനിക്കാം എന്നുള്ളവര്‍,
(13) ജീവിതത്തിലെ പ്രതിസന്ധികള്‍ തരണം
ചെയ്യാന്‍ ആശ്വാസം തേടുന്നവര്‍,
(14) മാധ്യമങ്ങളിലൂടെ കാണുന്നത് നേരിട്ട് കാണാന്‍
താല്പര്യം ഉള്ളവര്‍,
(15) ആചാര്യരെ നേരില്‍ കണ്ടു അനുഗ്രഹം വാങ്ങാന്‍ ഉള്ളവര്‍,
(16)
മനസ്സിലായ കാര്യങ്ങള്‍ ഒന്നുകൂടി ഉറപ്പിക്കാന്‍ വരുന്നവര്‍,
അങ്ങിനെ അങ്ങിനെ എത്ര
എത്ര തരക്കാര്‍.
എന്നാല്‍ ഇത്തരം വേദികളില്‍ ആചാര്യര്‍ക്ക് വഴി പറഞ്ഞു കൊടുക്കാനെ കഴിയൂ. കേള്‍ക്കാന്‍
വന്നവരില്‍ എല്ലാവരും തിടുക്കക്കാര്‍. പറയുന്നത് കേള്‍കാന്‍ സമയവും സാവകാശവും
സന്മനസ്സും ഗൌരവവും ഇല്ലാത്തവര്‍. പലപ്പോഴും ഫലം കാണാതെ പോകുന്നു ഇത്തരം
സത്സംഗങ്ങള്‍.
No comments:
Post a Comment