ശ്രീമദ് ഭഗവദ് ഗീതാ പഠനം [ഫേസ് ബുക്ക് ഗ്രൂപ്പ്]
ഈ കുറിപ്പ് എഴുതുമ്പോള്‍ [23.03.2014] 10,542 അംഗങ്ങള്‍ ഉണ്ട്. ഇതില്‍ ക്ഷണിച്ചു ചേര്‍ത്തിട്ടുള്ള
രണ്ടായിരത്തോളം പേര്‍ ഒഴികെ എല്ലാവരും അവരവരുടെ താല്പര്യം അനുസരിച്ച് ഇവിടെ എത്തി
ചേര്‍ന്നവരാണ്.
ഇവിടെ ലഭ്യമാക്കികൊണ്ടിരിക്കുന്ന ജീവിത ഗന്ധികളായ സന്ദേശങ്ങള്‍
സ്വീകാര്യം ആയവര്‍ നിത്യേന വരുന്നു.
ചിലര്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യാന്‍
വേണ്ടി മാത്രം വരുന്നു. ചിലര്‍ ലൈക് അടിക്കാന്‍ വേണ്ടി മാത്രം വരുന്നു. ചിലര്‍
ചാറ്റ് ചെയ്യാന്‍ ആരെയെങ്കിലും കിട്ടുമോ
എന്ന് നോക്കാന്‍ വരുന്നു. ചിലര്‍ ചോദ്യങ്ങളുമായി വരുന്നു. ചിലര്‍ ഉത്തരങ്ങളുമായി
വരുന്നു. ചിലര്‍ വിമര്‍ശനങ്ങളിലും തര്‍ക്കങ്ങളിലും സന്തോഷം കാണുന്നു. ചിലര്‍
മറ്റുള്ളവരെക്കൊണ്ട് ഉത്തരം പറയിപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ ഇവിടെ പറയുന്ന
കാര്യങ്ങള്‍ ശരിയല്ലെന്ന് കരുതുന്നു,
പറയുന്നു,
എന്നാല്‍
ശരി എന്ത് എന്ന് ( അറിയും/അറിയില്ല എന്നത് കൊണ്ട്) പറയാതെ മാറി നില്‍ക്കുന്നു.
ചിലര്‍ ലളിതമായി മനസ്സിലാക്കാവുന്ന സന്ദേശങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിച്ചു
വായിക്കുന്നവരില്‍ വിരക്തി ഉണ്ടാക്കുന്നു. ചിലര്‍ തങ്ങളുടെ പാണ്ഡിത്യം
മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ തങ്ങളുടെ സാന്നിധ്യം
അറിയിക്കുവാന്‍ പൊതുവേ താല്പര്യം ഇല്ലാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു. ചിലര്‍
ആധിപത്യം സ്ഥാപിക്കാന്‍ മറ്റുള്ളവര്‍ പറയുന്നത് തെറ്റെന്നും താന്‍ പറയുന്നത്
മാത്രമാണ് ശരി എന്നും സമര്‍ഥിക്കാന്‍ പാട് പെടുന്നു. ചിലര്‍ എല്ലാം കണ്ടു
സാക്ഷിയായി മാറി നില്‍ക്കുന്നു.
No comments:
Post a Comment