Tuesday, 15 April 2014

ശ്രീമദ് ഭഗവദ് ഗീതാ പഠനം

ഭഗവല്‍ പ്രസാദം ആയിട്ടാണ് 2013 നവംബര്‍ 26 നു ശ്രീമദ് ഭഗവദ് ഗീതാ പഠനം എന്ന, 223 അംഗങ്ങള്‍ ഉള്ള ഒന്പ്തു മാസം ആയി പ്രവര്ത്തനം ഇല്ലാതിരുന്ന ഈ ഗ്രൂപ്പ്‌ ഒരു നിയോഗം പോലെ എന്നില്‍ വന്നു ചേരുന്നത്. എങ്ങിനെയെങ്കിലും ഒഴിവാക്കി കിട്ടിയതിന്റെ സന്തോഷം അന്നത്തെ അഡ്മിന്‍ കൂട്ടുകാരുമായി പങ്കുവച്ചത് ഒരുത്തന്റെെ തലയില്‍ കെട്ടി വെച്ചു ഞാന്‍ രക്ഷപ്പെട്ടുഎന്ന കമന്റ്‌ ചെയ്തുകൊണ്ടാണ്. ആ പരിഹാസം പിന്നീട് അനായാസം അസൂയക്ക്‌ വഴിമാറി കൊടുക്കുകയുണ്ടായി.
യാതൊരു മുന്പയരിചയമോ ധാരണയോ ഇല്ലാതെ ഇരുന്നിട്ടും വന്നു ചേര്ന്നമത്‌ മഹാഭാഗ്യമായും ഈശ്വര അനുഗ്രമായും കരുതി നിസ്വാര്ത്ഥമായി സ്വീകരിച്ചതിന്റെ പരിണിതഫലമാണ് 223 ല്‍ (അതില്‍ ഇരുനൂറോളം പേര്‍ ഇപ്പോള്‍ ഫേസ് ബുക്ക്‌ ഇല്‍ ഇല്ല) നിന്നും നാല് മാസത്തിനകം 10,500+ ല്‍ എത്തി നില്ക്കുന്നത്.
ഓരോ ആയിരങ്ങളുടെ നാഴിക കല്ലുകള്‍ താണ്ടുമ്പോഴും വിട്ടുപോയ പഴയ സാരഥിയെ ക്ഷണിക്കാറുണ്ടെങ്കിലും അദ്ധ്യാത്മികത ഉന്നത നിലയില്‍ പ്രചരിപ്പിച്ച്കൊണ്ടിരിക്കുന്ന അദ്ദേഹത്തിനു സ്വന്തം കാരണങ്ങളാല്‍ ഈ ചെറിയ ഗ്രൂപ്പിലേക്ക് ഉള്ള തിരിച്ചുവരവ് സ്വീകാര്യം ആയിരുന്നില്ല. പിന്നീടൊരിക്കല്‍ പൊതുവേ സ്വീകാര്യത ഇല്ലാത്ത ഭാഷയില്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്തിനെ കുറിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായം സ്വീകാര്യമായില്ല എന്നതുകൊണ്ട്‌ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു അംഗത്വവും അദ്ദേഹം വേണ്ടെന്നു വച്ചു.
എന്നെ ഇവിടെ എത്തിച്ചേരാന്‍ സഹായിച്ച അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു. എങ്കിലും ഒരു കാര്യം പറയാതെ വയ്യ. അദ്ധ്യാത്മികത മറ്റുള്ളവര്ക്ക്ു പകര്ന്നു കൊടുക്കുന്ന അദ്ദേഹത്തിന് നിയന്ത്രണ വിധേയമല്ല സ്വന്തം അഹംഭാവം. ചിലപ്പോള്‍ എന്റെ കാര്യവും അങ്ങനെ തന്നെ.


2 comments: